സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം: ഇരിക്കൂറില്‍ ഉമ്മന്‍ചാണ്ടി ഇടപെടുന്നു

സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം: ഇരിക്കൂറില്‍ ഉമ്മന്‍ചാണ്ടി ഇടപെടുന്നു

കണ്ണൂര്‍: ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെടുന്നു. കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുമായി നാളെ രാവിലെ ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും. എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍.


തുടര്‍നടപടികള്‍ക്കായി എ ഗ്രൂപ്പ് ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവെച്ചു. ഇതോടെ വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അടക്കമുളള കടുത്ത തീരുമാനങ്ങളിലേക്ക് എ വിഭാഗം പോയേക്കില്ലെന്നാണ് സൂചന. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.


ഇക്കാര്യത്തില്‍ കെ സി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കം പാളിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതായി സ്ഥാനാര്‍ഥി സജീവ് ജോസഫ് പറഞ്ഞു. സജീവ് ജോസഫിനെ മാറ്റില്ലെന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.