ലോകത്തിലെ ആദ്യ 30 മലിനീകരണ നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയില്‍

ലോകത്തിലെ ആദ്യ 30 മലിനീകരണ നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയില്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് സ്വിസ് സംഘടനയായ ഐക്യുഎയര്‍ നടത്തിയ പഠന റിപ്പോര്‍ട്ട്.

തലസ്ഥാന നഗരങ്ങളില്‍ ഡല്‍ഹിക്കാണ് ഒന്നാം സ്ഥാനം. ആദ്യ പത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിന്‍ജിയാങ് ഒഴികെ ഒന്‍പതും ഇന്ത്യന്‍ നഗരങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു.

അന്തരീക്ഷ വായു ഏറ്റവും മോശമുള്ള നഗരങ്ങളില്‍ ഡല്‍ഹിപത്താം സ്ഥാനത്താണ്. അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ലോകത്ത് രണ്ടാമതുമായ നഗരം ഗാസിയാബാദാണ്. ബുലന്ദ്ശഹര്‍, ബിസ്‌റക് ജലാല്‍പുര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാണ്‍പുര്‍, ലക്‌നൗ, ബിവാരി എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.

മീററ്റ്, ആഗ്ര, മുസഫര്‍നഗര്‍, ഫരീദാബാദ്, ജിന്ദ്, ഹിസാര്‍, ഫത്തേഹഡ്, ബന്ദ്വാരി, ഗുരുഗ്രാം, യമുന നഗര്‍, റോത്തക്ക്, ദരുഹേര, മുസഫര്‍പുര്‍ എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങള്‍. 2.5 മൈക്രോണില്‍ താഴെയുള്ള വിനാശകരമായ പാര്‍ട്ടിക്യുലേറ്റ് മാറ്റര്‍ സംബന്ധിച്ച് 106 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.