കൊച്ചി: സംസ്ഥാനത്ത് ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ (എന്‍.ആര്‍.ഐ. നിക്ഷേപം) റെക്കോഡ് വര്‍ധന. 2020 ഡിസംബർ 31-ലെ കണക്കനുസരിച്ച് 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2019 ഡിസംബറിനെ അപേക്ഷിച്ച് പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ പ്രവാസികള്‍ കൂടുതലായും ബാങ്കുകളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണങ്ങള്‍ നിരവധിയാണ്. റിയല്‍ എസ്‌റേറ്റ് മേഖലയുടെ തകര്‍ച്ച, ഷെയര്‍ മാര്‍ക്കറ്റുകളുടെ അസ്ഥിരത എന്നിവയൊക്കെ ഇത്തരം നിക്ഷേപങ്ങളില്‍നിന്ന് പ്രവാസികളെ പിന്നോട്ടുവലിച്ചു. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കിയിരുന്ന റിയല്‍ എസ്‌റ്റേറ്റിലെ കടുത്ത നിയന്ത്രണങ്ങളും ഭൂമിയുടെ വിലയിടിവും ഈ മേഖലയെ അനാകര്‍ഷകമാക്കി. മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സംഭവങ്ങളിലേക്കു നയിച്ച സുപ്രീം കോടതി വിധി ഇതിനുദാഹരമാണ്. ഈ മേഖയ്ക്കു ഭാവിയിലെന്ന തോന്നലില്‍ പ്രവാസികള്‍ എത്തിച്ചേര്‍ത്തു.
അന്തർദേശീയ തലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ ഓഹരി വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നതും ഷെയറുകളുടെ വിലയിടിയുന്നതും കോവിഡ് മൂലമുള്ള വ്യാപാര രംഗത്തെ മാന്ദ്യവുമൊക്കെ ബാങ്കുകള്‍ മാത്രമാണ് സുരക്ഷിതമെന്ന തോന്നല്‍ പ്രവാസികളിൽ ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ നിക്ഷേപിച്ച പണമെങ്കിലും സുരക്ഷിതമായി കിടക്കുമല്ലോ എന്ന ചിന്തയാണിതിനു പിന്നില്‍.
2017 ഡിസംബറിൽ കേരളത്തിലെ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1.61 ലക്ഷം കോടി രൂപയും 2018 ഡിസംബറിൽ 1.86 ലക്ഷം കോടി രൂപയുമായിരുന്ന പ്രവാസി നിക്ഷേപം. 2019 ഡിസംബറിൽ 1,99,781 കോടി രൂപയായിരുന്നു. 2020 സെപ്റ്റംബറിൽ ഇത് 2,22,029 കോടി രൂപയായി ഉയർന്നു. എന്നാൽ ഇപ്പോൾ 2.27 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ കണക്കാണിത്.
2020 ഡിസംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ വാണിജ്യ ബാങ്കുകളിൽ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. കേരള ഗ്രാമീൺ ബാങ്കിൽ 1,738 കോടി രൂപയുടെ നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ 1,18,613 കോടി രൂപയുടെ നിക്ഷേപവുമാണ് എത്തിയിട്ടുള്ളത്. സ്മോൾ ഫിനാൻസ് ബാങ്കുകളിൽ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. പ്രവാസി നിക്ഷേപത്തിൽ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് എസ്.എൽ.ബി.സി.യുടെ ഈ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.