ക്രൈസ്തവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നവര്‍ക്ക് വോട്ട് ചെയ്യണം: കെസിബിസി

ക്രൈസ്തവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നവര്‍ക്ക് വോട്ട് ചെയ്യണം: കെസിബിസി

കൊച്ചി: ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവ
ല്‍ക്കരിക്കെപ്പട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കണമെന്ന് കെസിബിസി. ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവരെയും ഇതര മതവിശ്വാസികളെയും സമുദായങ്ങളെയും സഹകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്ത് നാടിന്റെ നന്മയ്ക്ക് ഉതകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് വോട്ട് നല്‍കേണ്ടത്.

അനേക കാലങ്ങളായി ക്രൈസ്തവ സമൂഹത്തിന് ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കെപ്പടുകയായിരുന്നു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രദ്ധയിലേക്ക് ഇതിനകം പലവട്ടം കൊണ്ടുവന്നിട്ടുണ്ടന്നും കെസിബിസി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍:

കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപ
നമാണ് ഉള്ളത്. പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനയ്ക്കായുള്ള
കര്‍മ്മ പരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍
സഭാംഗങ്ങളും സന്മനസുള്ള എല്ലാവരും തയ്യാറാകണമെന്നതാണ് സഭയുടെ താല്‍പര്യം.

കേരളത്തിന്റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിര്‍ത്തി വോട്ടു രേഖെപ്പടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്.
സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്. അത് നിര്‍വഹിച്ചുകൊണ്ട്
രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും സഹകരിക്കാന്‍ തയ്യാറാകണം.

പല കാര്യങ്ങളിലും ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃക ആയിരി
ക്കുകയും ചെയ്യുന്നതുപോലെ ഭാരതത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കേരള ജനത മാതൃകയാകേണ്ട
താണ്. സ്വതന്ത്രമായും രാജ്യനന്മയെ കരുതിയുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും സമ്മ
തിദായകര്‍ വോട്ട് രേഖെപ്പടുത്തുന്നതാണ് പക്വതയാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം. ഇടുങ്ങിയ സാമുദായിക
വര്‍ഗീയ, മതപാര്‍ട്ടി ചിന്തകള്‍ക്കതീതരായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെയാണ് കേരളത്തിന്
ആവശ്യം.
സമൂഹത്തില്‍ ഏറ്റവുമധികം ദാരിദ്ര്യവും ക്ലേശവും അനുഭവിക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ മാത്രമേ, ഫ്രാന്‍സിസ് മാര്‍പ്പാപ്പാ തന്റെ ചാക്രികലേഖനമായ 'ഫ്രത്തെല്ലി തൂത്തി'യില്‍ പറയുന്നതു പോലെ, 'ഉപവിയുടെ രാഷ്ട്രീയ'ക്കാരാകൂ. ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടിപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തെരഞ്ഞെടുക്കേണ്ടത്. അത്തരം ചില വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. മത, സാംസ്‌കാരിക, സമുദായിക പാരമ്പര്യങ്ങള്‍ അനുസരിച്ച് സമാധാനപൂര്‍വം മുന്നേറാന്‍
എല്ലാവര്‍ക്കും അവസരം സൃഷ്ടിക്കുക.
2. മതസൗഹാര്‍ദം നിലനിര്‍ത്താനുതകുന്ന തുറന്ന സമീപനങ്ങള്‍ സൃഷ്ടിക്കുക.
3. മതേതര മൂല്യങ്ങള്‍ക്ക് ഒട്ടുംതന്നെ കുറവു വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. ദളിത് ക്രൈസ്തവര്‍ക്ക് സംവരണംപോലുള്ള ന്യായമായ അവകാശങ്ങള്‍ ഉറുവരുത്തുക.
5. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുകയും നിയമനങ്ങളില്‍ സുതാര്യത
ഉറുവരുത്തുകയും ചെയ്യുക.
6. കര്‍ഷകര്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇതര തൊഴിലുകളില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നല്ല അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണവും ന്യായമായ വേതനം
ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും നടത്തുക.
7. മലയോരകര്‍ഷകരുടെ കൃഷിക്കും സ്വത്തിനും സംരക്ഷണം നല്‍കുക.
8. കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഉറാക്കുക.
9. കടല്‍ത്തീര സംരക്ഷണത്തിനു വേണ്ടിയുള്ള ഭിത്തി നിര്‍മ്മാണം നടപ്പിലാക്കുക.
10. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജുമെന്റുകള്‍ക്ക് നീതിയുക്തമായ പ്രവര്‍ത്തന സ്വാതന്ത്ര്യം
ലഭ്യമാക്കുക
11. മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം നടപ്പിലാക്കുമ്പോള്‍ പിന്നോക്ക
സമുദായങ്ങളുടെ സംവരണത്തിന് കുറവു വരുത്താത്തവിധം ക്രമീകരണങ്ങള്‍ നടപ്പിലാക്കുക.
12. കോഴയും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി സത്ഭരണം സാധ്യമാക്കുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.