കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി നേരത്തെ പരിഗണിക്കുന്ന വേളയില്‍ അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. സി.ബി.ഐയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.