കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നുരാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ഒപ്പമുണ്ട്. മകനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടർന്ന് ബാലകൃഷ്ണ പിള്ളയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തും ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി പരസ്യമായി വോട്ട് അഭ്യർഥിച്ച് പ്രചാരണത്തിനു ഇറങ്ങിയതും ബാലകൃഷ്ണപിള്ളയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.