മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു

കോട്ടയം: മുന്‍ ഡപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നാറില്‍ വെച്ചായിരുന്നു അന്ത്യം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.

കോട്ടയം പുതുപ്പള്ളിയിലാണ് ജനനം. അച്ഛന്‍ എബ്രഹാം. ബിരുദ കോഴ്‌സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതല്‍ ജോലി രാജി വച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി. 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 -66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.1980 - 82 ലും 1996 - 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.  1984ല്‍ ഇടുക്കിയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. പീരുമേടിനെയാണ് മൂന്ന് വട്ടവും പ്രതിനിധീകരിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.