ഐഫോണ്‍ കേസ്: വിനോദിനി ബാലകൃഷ്ണന്​ വീണ്ടും കസ്റ്റംസ്​​ നോട്ടീസ്​

ഐഫോണ്‍ കേസ്: വിനോദിനി ബാലകൃഷ്ണന്​ വീണ്ടും കസ്റ്റംസ്​​ നോട്ടീസ്​

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് നോട്ടീസ്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചു എന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചെങ്കിലും കിട്ടിയില്ലെന്ന് അറിയിച്ച്‌ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ഐ ഫോണ്‍ വിവാദത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂര്‍വ്വം കഥകളുണ്ടാക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു. വിനോദിനിയുടെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. ആ ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയ ഫോണാ. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. ഇതാണ് വസ്തുത. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നത്? എന്നായിരുന്നു കോടിയേരിയുടെ ചോദ്യം.

സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും, അയാളെ അറിയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. വിനോദിനിയെ അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെയും പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.