തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിക്കെതിരെ രംഗത്ത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്റെ കാലത്ത് കരാറുകാര്‍ക്ക് കിഫ്ബി പണം നല്‍കിയതിന്റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കിഫ് ബിയെ കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തെ സര്‍ക്കാര്‍ പ്രതിരോധിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കിഫ് ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും, അഞ്ച് വര്‍ഷത്തിനിടയില്‍ കിഫ്ബി കരാറുകാര്‍ക്ക് പണം നല്‍കിയതിന്റെ വിശദാംശങ്ങളും നല്‍കാനാണ് നിര്‍ദ്ദേശം. കൂടാതെ ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.