ന്യൂഡൽഹി: ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഇന്ത്യ യുഎസ് പ്രതിരോധ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയപ്പോഴാണ് ഓസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ഇന്തോ പസഫിക് മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്നും ഓസ്റ്റിന്‍ പറഞ്ഞു.
പ്രതിരോധ സഹകരണം, വിവരങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ് പ്രതിരോധ സെക്രട്ടറിയുടെ ത്രിരാഷ്ട്ര പര്യടനത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം.
അതേസമയം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള ചർച്ച ഫലപ്രദവും സമഗ്രവുമായിരുന്നെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ-യു.എസ് സഖ്യത്തിന്റെ സാധ്യതകളെ കുറിച്ച് ഇരു കൂട്ടർക്കും കൃത്യമായ ധാരണകൾ ഉണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ സന്ദര്‍ശനം നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു അദ്ദേഹം. ഭീകരവാദ ഭീഷണിയും ടൂറിസമേഖലയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.