ഏപ്രിൽ മുതൽ അവശ്യമരുന്നുകള്‍ക്ക് വില കൂടും

ഏപ്രിൽ മുതൽ അവശ്യമരുന്നുകള്‍ക്ക് വില കൂടും

ന്യൂഡൽഹി: ഏപ്രില്‍ മുതല്‍ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും.20 ശതമാനം വരെയാണ് വില ഉയരുന്നത്.
മരുന്ന് നിര്‍മാണ ചെലവുകള്‍ 15 മുതൽ 20 ശതമാനം വരെ ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായത്. 2020-ല്‍ 0.5 ശതമാനമായിരുന്നു വില വര്‍ധന. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ കോംപോണന്റുകള്‍ക്ക് വില കോവിഡ് കാലത്ത് കൂടിയിരുന്നു. പാക്കേജിങ് മെറ്റീരിയലുകളുടെ വിലയും വര്‍ധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ മരുന്നു വിലയിലും ആനുപാതികമായി വര്‍ധനവ് വരുത്തുന്നത്.

ഓരോ രാജ്യത്തെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് ജീവൻ രക്ഷാമരുന്നുകൾ നിശ്ചയിക്കുക. ഇന്ത്യയിൽ ഇ പട്ടികയിൽ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തിൽ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവർഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തിൽ പുതുക്കും. കഴിഞ്ഞ മൂന്നുവർഷമായി വില കൂടുകതന്നെയായിരുന്നു. അതിന് മുമ്പൊരുവർഷം മൊത്തവ്യാപാര വില സൂചികയിൽ കുറവുണ്ടാവുകയും മരുന്നുവില കുറയുകയും ചെയ്തിരുന്നു.

പുതിയ സൂചികപ്രകാരം നിലവിൽ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകൾക്ക് 165 രൂപ കൂടി 30,812 ആകും. ബെയർ മെറ്റൽ സ്റ്റെന്റുകളുടെ വില 8417-ൽനിന്ന് 8462 രൂപയായാണ് മാറുക. കഴിഞ്ഞ വർഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാൾ വർധിച്ചിരുന്നു.

ഡയബറ്റീസ് മരുന്നുകള്‍, വേദന സംഹാരികള്‍, ആന്റി ബയോട്ടിക്കുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 80-90 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി. ചൈനയില്‍ കോവിഡ് പ്രതിസന്ധി വ്യാപിച്ചപ്പോള്‍ ഇത്തരം ആക്ടീവ് കോംപോണന്റുകള്‍ക്കും വില ഉയര്‍ത്തിയിരുന്നു. 2020 പകുതിയോടെ വിതരണം പുനരാരംഭിച്ചപ്പോള്‍ 10 മുതൽ 20 ശതമാനം വരെ ചൈന വിലവര്‍ധന വരുത്തിയിരുന്നു.
അതേസമയം വാര്‍ഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച്‌ മരുന്ന് വില കൂട്ടാന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.