വത്തിക്കാൻ സിറ്റി: നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ ഇന്നലെ ഫ്രാൻസിസ് പാപ്പാ പതിവ് പോലെ ഞായറാഴ്ച സന്ദേശം പങ്കുവച്ചു. ഇന്നലത്തെ സുവിശേഷ വായനയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പാപ്പയുടെ സന്ദേശം. യേശുവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഗ്രീക്ക്കാർ കാലങ്ങളായി യേശുവിനെ കാണാൻ ആഗ്രഹിക്കുന്നവരുടെ പ്രതീകമാണെന്ന് പാപ്പാ പറഞ്ഞു. യേശുവിനെ കണ്ടുമുട്ടുന്നതിലും കണ്ടുമുട്ടാൻ മറ്റുള്ളവരെ സഹായിക്കുന്നതിലും ക്രിസ്ത്യാനിക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു.
നൂറ്റാണ്ടുകളായിട്ട് കുരിശ് ക്രിസ്ത്യാനികളുടെ ശ്രേഷ്ഠതയുടെ അടയാളമാണ്. പലപ്പോഴും ആളുകൾ യേശുവിനെ കാണുന്നത് കുരിശിലാണ്, പ്രത്യേകിച്ച് ക്രിസ്തുമതം അത്ര പ്രചരമല്ലാത്ത സ്ഥലങ്ങളിൽ. ദേവാലയങ്ങളിലും ഭവനങ്ങളിലും അതുപോലെ, ആൾക്കാർ ധരിക്കുന്നതിലൂടെയും അവർ കുരിശ് കാണുന്നു. ആ അടയാളം സുവിശേഷവുമായി ചേർന്ന് പോകുന്നതായിരിക്കണം. സ്നേഹം, സേവനം, നിസ്വാർത്ഥമായ സ്വയം കൊടുക്കൽ, കുരിശിലൂടെ പ്രകടമാകുന്നത് ഇവ മാത്രമാണ്. പലപ്പോഴും ആളുകൾ യേശുവിനെ കാണാനും അറിയാനും ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹത്തോട് ക്രിസ്ത്യാനികൾ പ്രതികരിക്കേണ്ടത് ജീവിത സാക്ഷ്യത്തിലൂടെയാണ്. സ്നേഹത്തിന്റെ വിത്ത് വിതയ്ക്കാൻ വിളിക്കപ്പെട്ടവരാണ് നാം. എന്നാൽ അത് വാക്കുകളിലൂടെ മാത്രമല്ല, ധീരവും ദൃഢവുമായ പ്രവൃത്തികളിൽക്കൂടിയാവണം. തെറ്റിധാരണയും ബുദ്ധിമുട്ടും പീഡനവും നിലനിൽക്കുന്നിടത്തുപോലും കർത്താവ് തന്റെ കൃപയാൽ, ഫലം പുറപ്പെടുവിക്കാൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ ഈ പരീക്ഷണ സമയങ്ങളിലൂടെ വിത്ത് ചീയുമ്പോൾ തക്കസമയത്ത് ഫലം കായ്ക്കാനായ് ജീവിതം പുഷ്പിക്കുന്നു. ജീവിതവും മരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആനന്ദവും യഥാർത്ഥ സ്നേഹത്തിന്റെ ഫലവും നമുക്ക് അനുഭവവേദ്യമാകുന്നു. എന്നാൽ അത് ദൈവത്തിന്റെ ശൈലിയിലാണെന്നു മാത്രം സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ രൂപത്തിൽ.
നമ്മുടെ സേവനത്തിന്റെ ഈ യാത്രയിൽ യേശുവിനെ അനുഗമിക്കാൻ പ കന്യകാമറിയം എല്ലാവരെയും സഹായിക്കട്ടെ എന്ന് പാപ്പാ പ്രാത്ഥിച്ചു. അങ്ങനെ ക്രിസ്തുവിന്റെ സ്നേഹം പ്രകാശിക്കുകയും എല്ലാവർക്കും ക്രിസ്തുവിനെ കാണാനും അറിയാനും സാധിക്കുകയും ചെയ്യട്ടെ എന്നും പാപ്പാ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.