പ്രായാധിക്യവും കണക്കിലെടുത്തില്ല; ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

പ്രായാധിക്യവും കണക്കിലെടുത്തില്ല; ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

മുംബൈ: എല്‍ഗാന്‍ പരിക്ഷത്ത് കേസില്‍ അറസ്റ്റിലായ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി തള്ളി. ഒക്ടോബര്‍ എട്ടിനാണ് സ്വാമിയെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും ദേശീയ അന്വോഷണ ഏജന്‍സി അറസ്റ്റ് ചെയ്യുന്നത്. 83 വയസുകരാനായ സ്വാമി, കോവിഡ് പശ്ചാത്തലവും പ്രായവും മറ്റ് കണക്കാക്കി മെഡിക്കല്‍ കാരണങ്ങള്‍ കാണിച്ചാണ് ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്.

പെര്‍സിക്യൂട്ട് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മിറ്റിയെ മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയായിട്ടാണ് എന്‍ഐഎ വിലയിരുത്തുന്നത്. എന്നാല്‍ ഇതൊരു മനുഷ്യാവകാശ സംഘടന മാത്രമാണെന്നാണ് സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗിയായ സ്വാമിക്ക് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വക്കാലത്തില്‍ ഒപ്പിടാന്‍ പോലും കഴിയാതെ വിരലടയാളമാണ് രേഖപ്പെടുത്തിയത്. വിചാരണ തടവുകാരന് മാനുഷിക പരിഗണനകളാലോ, സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിയോഗിക്കപ്പെട്ട ഉന്നതാധികാരിയുടെ ശുപാര്‍ശയാലോ വിട്ടയയ്ക്കുന്നതിന് തടസ്സമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷെരീഫ് ഷെയ്ഖ് കോടതിയില്‍ വാദിച്ചു.

ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ പകര്‍ച്ചവ്യാധിയുടെ പേര് മുതലെടുക്കുകയാണെന്ന് വാദിച്ചാണ് എന്‍ഐഎയെ സ്വാമിയുടെ ജാമ്യാപേക്ഷ എതിര്‍ത്തത്. സ്റ്റാന്‍ സ്വാമിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്നും അവയ്ക്ക് തെളിവുകള്‍ ഉണ്ടെന്നുമാണ് ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയത്. 2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാഡ എല്‍ഗാര്‍ പരിഷദില്‍ നടന്ന സി.പി.ഐ മാവോയിസ്റ്റ് യോഗത്തിലാണ് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ കബീര്‍ കാല മഞ്ച് നടത്തിയ വിദ്വേഷ പ്രസംഗമാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതെന്നും ഇത് 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം.


ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.