ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്  എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നു​​​മാ​​​യ ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.  കഴിഞ്ഞ ഒക്ടോബർ എട്ടിന് അറസ്റ്റിലായതു മുതൽ നവിമുംബൈ തലോജ ജയിലിലാണ് 83 വയസുകാരനായ ഫാ. സ്റ്റാൻ സ്വാമി. 

പാവങ്ങൾക്കായി നിലകൊള്ളുന്നതിന്റെ പേരിൽ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്നും  2017ൽ ഭീമ-കൊറേഗാവ് കലാപത്തിനു കാരണമായ എൽഗാർ പരിഷത് ദലിത് സംഗമവുമായി ബന്ധമൊന്നുമില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും മറ്റും ഫാ. സ്വാമിയ്ക്ക് പരസഹായം ആവശ്യമാണ്.

കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിറക്കാനിരിക്കെ എൻഐഎ കൂടുതൽ ആരോപണങ്ങളും തെളിവുകളും പ്രത്യേക കോടതിയിൽ ഉന്നയിച്ചതോടെയാണ് വിധി പറയുന്നത് നീട്ടിയത്. എൽഗാർ പരിഷത് സംഘാടനം  ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവരാശ പ്രവർത്തകനാണ് ഫാ. സ്റ്റാൻ സ്വാമി.

കൂടുതൽ വായനയ്ക്ക് :

ആദിവാസികളുടെ ശബ്ദം സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: രാജ്യമാകെ പ്രതിഷേധം

നിലപാടുകളെ ഭയക്കുന്ന നിലവാരമില്ലാത്ത രാഷ്ട്രീയം

ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം: ഇന്ത്യന്‍ സര്‍ക്കാരിന് ഇംഗ്ലണ്ടിലെ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ കത്ത്; പതിവ് പല്ലവി ആവര്‍ത്തിച്ച് ഒഴിഞ്ഞുമാറി മോഡി

പന്തിയിൽ പക്ഷാഭേദം പാടുണ്ടോ : ഒരേ രാജ്യത്തെ പൗരന്മാർക്ക് രണ്ടു നീതിയോ

സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിച്ചു

ജാർക്കണ്ടിൽ വൈദികൻ അറസ്റ്റിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.