സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണം ശരിവച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ചെന്നിത്തലയുടെ പരാതി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. പരിശോധനയില്‍ ഇരട്ടവോട്ടുകള്‍ കൂടാനാണ് സാധ്യതയെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്.

അഞ്ച് നിയോജക മണ്ഡലങ്ങളായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പരാതിയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ പരാതിയിലെ കാര്യങ്ങള്‍ വാസ്തവമാണെന്നു കമ്മിഷനു ബോധ്യമായി.

പുതിയതായി 91,60,601വോട്ടര്‍ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേര്‍ത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടര്‍മാരാണ്. കൂടാതെ പോളിങിന്‍റെ 72 മണിക്കൂര്‍ മുന്‍പ് ബൈക്ക് റാലി നിരോധിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.

വൈക്കം (590), ഇടുക്കി (434),ചാലക്കുടി (570), കാസര്‍കോട് (640) എന്നിവ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ടിക്കാറാം മീണ വെളിപ്പെടുത്തി. 140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു. ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ നടപടി കൈക്കൊള്ളും. ഇരട്ടവോട്ട് എല്ലാ തവണയും ഉണ്ടാകുന്നതാണെന്നും പരിശോധന തുടരുമെന്നും ടിക്കാറാം മീണ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.