ന്യൂഡൽഹി: മോറട്ടോറിയം കേസില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിധി പറയുക.
കോടതി നിര്‍ദ്ദേശം അനുസരിച്ച് പിഴപ്പലിശ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിക്കുകയും ഇതിനായി മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.
പലിശ കൂടി ഒഴിവാക്കിയാല്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാകും എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന് നിര്‍ണായകമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.