എതിരാളികളുടെ തട്ടകത്തില്‍ പി സി ജോര്‍ജ്: കൂവി നിശ്ശബ്ദനാക്കാന്‍ സംഘടിത ശ്രമം

എതിരാളികളുടെ തട്ടകത്തില്‍ പി സി ജോര്‍ജ്: കൂവി നിശ്ശബ്ദനാക്കാന്‍ സംഘടിത ശ്രമം

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജിനെ പ്രചരണത്തിന് ഇടയില്‍ കൂവി കാണികളായി എത്തിയ ചിലര്‍. വാഹന പ്രചരണത്തിനിടെ ഈരാറ്റുപേട്ടയില്‍ പ്രസംഗിക്കാന്‍ വാഹനം നിര്‍ത്തിയ സമയത്ത് ആയിരുന്നു ചിലര്‍ കൂവി നിശബ്ദനാക്കാന്‍ ശ്രമിച്ചത്. പൂഞ്ഞാറിലെ സിറ്റിംഗ് എം എല്‍ എ ആയ പി സി ജോര്‍ജ് എല്‍ ഡി എഫിനും യു ഡി എഫിനും എതിരെയാണ് ഇത്തവണ മത്സരിക്കുന്നത്.

എവിടെ ആയിരുന്നാലും ജനങ്ങള്‍ക്കുവേണ്ടി നിലപാടടെടുക്കുന്ന നേതാവായി അറിയപ്പെടുന്ന പി.സി ജോര്‍ജിനെതിരെ ഇത്തരം നടപടിയുണ്ടായത് ജനാധിപത്യവിരുദ്ധമാണ് എന്ന അഭിപ്രായം ജനാധിപത്യവാദികള്‍ ഉയര്‍ത്തുന്നു. ആര്‍ക്കും എവിടെയും വോട്ടുചോദിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ ഇത്തരം നടപടികള്‍ സംസ്‌കാര രഹിതമാണ്. തീയില്‍ കുരുത്ത പി.സിയ്ക്ക് ഇതൊന്നും ഏശില്ല എന്നത് മറ്റൊരു സത്യം. കൂവി പ്രതിഷേധിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയാണ് പി സി ജോര്‍ജ് മടങ്ങിയത്.

ഞാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാനാര്‍ഥി ആയിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. നിങ്ങളില്‍ സൗകര്യമുള്ളവര്‍ക്ക് തൊപ്പിയില്‍ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലെങ്കിലും എനിക്ക് വിരോധമില്ല. മനസിലായല്ലോ? നിന്റെയൊക്കെ വീട്ടില്‍ കാര്‍ന്നോന്‍മാര്‍ ഇങ്ങനെയാണ് പഠിപ്പിച്ച് വിട്ടതെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സ്വല്‍പം കൂടെ മാന്യത പഠിപ്പിച്ചു വിടുമെന്നാ ഞാന്‍ ഓര്‍ത്തത്. കാര്‍ന്നോന്‍മാര് നന്നായാലേ മക്കള്‍ നന്നാകൂ. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. നിന്നെയൊക്കെ നന്നാക്കാന്‍ വേണ്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതലൊന്നും പറയുന്നില്ലെന്നും, സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ, ഈ സംഭവത്തിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി കൊടുത്താല്‍ കൂവാന്‍ നിന്നവര്‍ ജയിലില്‍ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആര് തെറി പറഞ്ഞാലും ആര് കൂവിയാലും ഓടുന്നവനല്ല, ഇങ്ങനെ തന്നെ പോകും. നല്ലവരായ ജനങ്ങള് എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് പി.സി ജോര്‍ജിന്റെ വാഹന പ്രചാരണ യാത്ര മുന്നോട്ട് പോയത്. അതേസമയം, ഈരാറ്റുപേട്ടയിലെ ഈ പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.