കുവൈറ്റ് നഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കുവൈറ്റ് നഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: മാത്യു  ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്ഥാപന ഉടമകളായ പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്തി വകകളാണ് കണ്ടുകെട്ടിയത്.

900ല്‍ അധികം നഴ്സുമാരെ കൂടുതല്‍ തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയി എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെയാണ് ഈടാക്കിയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്നും ഇ.ഡി കണ്ടെത്തി.

കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.