ദിസ്പൂര്: പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് അസമില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക. തോട്ടം മേഖലക്കും സ്ത്രീകള്‍ക്കും പ്രത്യേക വാഗ്ദാനങ്ങളും ബിജെപി നല്‍കിയിട്ടുണ്ട്. അതേസമയം ബി.ജെ.പി ജനമനസുകളില്‍ ഭീതി നിറക്കുകയാണെന്നും ജനം ഇതിന് മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം അതേ അര്‍ത്ഥത്തില്‍ നടപ്പാക്കുമെന്നും പിന്നോട്ടില്ലെന്നുമാണ് അസമിലെ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തും. അസമിന്റെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. പൗരന്മാരുടെ സംരക്ഷണത്തിനായി എന്‍.ആര്‍.സിയില്‍ തിരുത്തല്‍ വരുത്തുന്ന നടപടി തുടരുകയാണെന്നും നദ്ദ വിശദീകരിച്ചു.
തോട്ടം തൊഴിലാളികള്‍ക്ക് പ്രത്യേക ഇന്‍സെന്റീവ്, പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, സൗജന്യ വിദ്യാഭ്യാസം, ഭൂരഹിതര്‍ക്ക് ഭൂമി, അസമിനെ പ്രളയമുക്തമാക്കും തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍. സ്വകാര്യ മേഖലയില്‍ ഒരു ലക്ഷം തൊഴില്‍, രണ്ട് ലക്ഷം യുവാക്കള്‍ക്ക് ജോലി, സംരംഭകത്വം പ്രോത്സാഹിപ്പിക്കും എന്നീ ഉറപ്പുകളും പ്രകടന പത്രികയില്‍ ഉണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.