കർഫ്യൂ സമയവും കുറച്ച് കുവൈറ്റ്; കോവിഡ് വാക്സിനെടുത്തവർക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്

കർഫ്യൂ സമയവും കുറച്ച് കുവൈറ്റ്; കോവിഡ് വാക്സിനെടുത്തവർക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്

കുവൈറ്റ്: കോവിഡ് വാക്സിനെടുത്തവർക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി കുവൈറ്റ്. നിർബന്ധിത ഹോട്ടല്‍ ക്വാറന്റീനിലാണ് ഇളവ് നല്‍കിയിട്ടുളളത്. ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്ന് വിദേശകാര്യ മന്ത്രി ഡോ ഷെയ്ഖ് അഹമ്മദ് നാസർ അല്‍ മുഹമ്മദ് അല്‍ സബാഹ് അറിയിച്ചു.

വാക്സിനെടുത്ത മൂന്ന് വിഭാഗങ്ങള്‍ക്കാണ് നിലവില്‍ നിർബന്ധിത ക്വാറന്റീനില്‍ ഇളവ് നല്‍കിയിട്ടുളളതെന്ന് നേരത്തെ കുവൈറ്റ് ആരോഗ്യ വക്താവും വ്യക്തമാക്കിയിരുന്നു.

വാക്സിന്റെ രണ്ട് ഡോസുമെടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് അഞ്ച് ആഴ്ച കഴിഞ്ഞവർ, കോവിഡ് മുക്തരായി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവർ. ഇവർ വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കണം. ഏഴ് ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് ടെസ്റ്റ് റിസല്‍റ്റ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. അല്ലാത്ത പക്ഷം ടെസ്റ്റ് ഫലം നെഗറ്റീവാകുന്നതു വരെ കാത്തിരിക്കണം.

അതേസമയം, വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഇളവ് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് നിലവിലുളള കർഫ്യൂവിലും ചെറിയ ഇളവ് നല്കിയിട്ടുണ്ട്. വൈകീട്ട് ആറുമുതല്‍ രാവിലെ അഞ്ച് വരെയായിരിക്കും കർഫ്യൂ. നേരത്തെ ഇത് വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ചിരുന്നു. കർഫ്യൂ സമയത്ത് കഫേകള്‍ക്ക് ഹോം ഡെലിവറി ആകാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പൊതു ജനങ്ങള്‍ക്ക് വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ പൊതു നിരത്തുകളില്‍ നടക്കാനും അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.