മസ്കറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ ഹോട്ടല്‍ ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ മാറ്റങ്ങള്‍ വരുത്തി ഒമാന്‍. യാത്രക്കാർ കോവിഡുമായി ബന്ധപ്പെട്ട വെബ്സൈറ്റിലെ (httpsi/covid19.emushrifom/). സഹാല (Sahala) മുഖേന ഹോട്ടല്‍- ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറന്റീനുളള താമസം ബുക്ക് ചെയ്തിരിക്കണം. മാർച്ച് 29 ഉച്ചക്ക് രണ്ട് മുതലാണ് ഇത് പ്രാബല്യത്തിലാവുക.
അതേസമയം നേരത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുളള വിഭാഗങ്ങള്‍ക്ക് അത് തുടരും. യാത്രാക്കാർ സഹാല മുഖേനയാണോ ബുക്ക് ചെയ്തതെന്ന് ഉറപ്പിക്കേണ്ടത് അതത് വിമാന കമ്പനികളുടെ ഉത്തരവാദിത്തമാണ്. കോവിഡുമായി ബന്ധപ്പെട്ട് നേരത്തെ അറിയിച്ച മാർഗനിർദ്ദേശങ്ങളെല്ലാം അതേ പടി തുടരും.
ഇളവുകളുളള വിഭാഗങ്ങള്‍ ഇപ്രകാരമാണ്. നയതന്ത്ര മേഖലയില്‍ ജോലിചെയ്യുന്ന വിദേശ നയതന്ത്ര വിദഗ്ധർ- അവരുടെ കുടുംബങ്ങള്‍- രാജ്യം സന്ദർശിക്കുന്ന നയതന്ത്ര വിദഗ്ധർ. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന 18 വയസും അതിന് താഴെയുളളവരും അറുപത് വയസിന് മുകളിലുളളവരും. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുളള വ്യോമമേഖലയിലെ ജീവനക്കാർ. ആരോഗ്യ സാക്ഷ്യ പത്രത്തില്‍ പറഞ്ഞിട്ടുളള, പ്രത്യേക ശ്രദ്ധ ആവശ്യമുളള അസുഖങ്ങളുളളവർ. ഇതില്‍ തന്നെ 18 വയസിന് താഴെയുളള സ്ത്രീകളും രണ്ട് കൂട്ടിരിപ്പികാരും- 18 വയസിന് താഴെയുളള പുരുഷനും കൂടെയുളള ഒരാളും.
സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂഷന്‍ സെന്ററുകളിലെ അനുമതി കൈവശമുളളവർ- റീലീഫ് ആന്റ് ഷെല്‍റ്റർ സെക്ടറിന്റെ അനുമതിയുളള സെന്ററുകളായിരിക്കണം. ആറ് രാജ്യത്തിന്റെ അതിർത്തി മേഖലയിലെ കടല്‍ ജോലിക്കാർ, അതും നിബന്ധനകള്‍ പാലിച്ച്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.