ഇത് വെറും ചാക്കോച്ചനല്ല; ഒരു ലക്ഷത്തിഅറുപതിനായിരം 'കുത്ത് 'കൊണ്ട് ഒരു ചാക്കോച്ചന്‍: വീഡിയോ

ഇത് വെറും ചാക്കോച്ചനല്ല; ഒരു ലക്ഷത്തിഅറുപതിനായിരം 'കുത്ത് 'കൊണ്ട് ഒരു ചാക്കോച്ചന്‍: വീഡിയോ

റൊമാന്റിക് ഹീറോയായി വന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അവിസ്മരണീയമാക്കുന്നു. നിരവധിയാണ് കുഞ്ചാക്കോ ബോബനുള്ള ആരാധകരും. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ കുടുംബ വിശേഷങ്ങളും മറ്റ് ചില വിശേഷങ്ങളും ഒക്കെ കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുകയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു വീഡിയോ.  

ദൈര്‍ഘ്യം കുറഞ്ഞ ഈ വീഡിയോ ഒരു ചിത്രം വരയുടേയതാണ്. സാധാരണ രീതിയിലുള്ള ചിത്ര രചന അല്ല ഇത്. അതിനേക്കാള്‍ എല്ലാം അല്‍പം വ്യത്യസ്തമാണ്. കുത്തുകള്‍ അഥവാ ഡോട്‌സ് ഉപയോഗിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. അതും കുഞ്ചാക്കോ ബോബന്റെ മനോഹരമായ ഒരു ചിത്രം. വരച്ച കലാകാരനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. കാരണം അത്രമേല്‍ മനോഹരമാണ് ഈ ചിത്രം.  

'ഒരു ലക്ഷത്തിഅറുപതിനായിരം 'കുത്ത് 'കൊണ്ട് ഒരു ചാക്കോച്ചന്‍' എന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്നത്. നിരവധിപ്പേര്‍ പോസ്റ്റിന് കമന്റും ചെയ്യുന്നുണ്ട്. എന്തായാലും ഈ കലാകാരന്റെ കലാ മികവിനെ പ്രശംസിക്കാതിരിക്കാന്‍ ആവില്ല.  

ഇരുപതിലേറെ വര്‍ഷങ്ങളായി മലയാള സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ എന്ന അതുല്യ കലാകാരന്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. 1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ രംഗ പ്രവേശനം. ബാലതാരമായിരുന്നു ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഫാസിലിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബനെ വെള്ളിത്തിരയില്‍ അടയാളപ്പെടുത്തിയത്. നായകനായിട്ടുള്ള താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്. ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.