കടത്തനാടിന്റെ മണ്ണില്‍ അങ്കക്കളി; പിഴയ്ക്കാത്ത ചുവടുമായി സ്ഥാനാര്‍ത്ഥികള്‍!

കടത്തനാടിന്റെ മണ്ണില്‍ അങ്കക്കളി; പിഴയ്ക്കാത്ത ചുവടുമായി സ്ഥാനാര്‍ത്ഥികള്‍!

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പെട്ട വടകര നിയോജകമണ്ഡലം. ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങുന്ന മണ്ണ്. കടത്തനാട് എന്ന് കൂടി അറിയപ്പെടുന്ന ഈ പ്രദേശം മലബാറിലെ സുപ്രസിദ്ധമായ വാണിജ്യ കേന്ദ്രമായിരുന്നു. മലബാര്‍ നദീതട പാട്ടുകളിലൂടെ പ്രസിദ്ധമായ ലോകനാര്‍ക്കാവ് ഭഗവതീക്ഷേത്രംസ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

സോഷ്യലിസ്റ്റുകളുടെ നാടായ വടകരയില്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് വേനല്‍ചൂടിനേക്കാളും ചൂടേറിയ പോരാട്ടമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്ന് ഇവിടുത്തെ രാഷ്ട്രീയ നിരീക്ഷകരുടെ ഭാഷ്യം. വടകരയില്‍ ആര്‍ എം പി യെ വച്ച് പൂഴിക്കടകന്‍ പ്രയോഗം നടത്താന്‍ കളരിയില്‍ ഇറങ്ങിയിരിക്കുന്ന യു ഡി എഫ് വിജയം കാണുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് കേരളം.

അന്‍പത്തിയൊന്ന് വെട്ടേറ്റ് ക്രൂരമായി കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രാമായാണ്ഇവിടുത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫിന് വേണ്ടി കളത്തില്‍ ഇറങ്ങുന്നത് ലോകതാന്ത്രിക്ക് ജനതാ ദള്‍ ജില്ലാ പ്രസിഡണ്ട് മനയത്ത്ചന്ദ്രനും. ബി ജെ പി സംസ്ഥാന സമിതി അംഗം എം രാജേഷ് കുമാറാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.2016 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ട മനയത്ത് ചന്ദ്രന്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാണ്, അന്ന് മൂന്നാം സ്ഥാനത്തെത്തിയ കെ കെ രമ ഇന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ഈ മത്സരം വടകരയിലെ വോട്ടര്‍മാര്‍ കൗതുകത്തോടെയും അതിലേറെ ഗൗരവത്തോടെയുമാണ് കാണുന്നത്.

51 വെട്ടിന്റെ വേദന ഇന്നും നെഞ്ചിലേറ്റുന്ന കെ കെ രമ, തന്റെ ഭര്‍ത്താവിനെ കൊന്ന ഘാതകരോട് പകരം വീട്ടും എന്ന്പ്രഖ്യാപിച്ചിരിക്കുകയാണ്.കമ്മ്യൂണിസ്റ്റ് രക്തസാക്ഷികള്‍ ധാരാളമുള്ള ഓഞ്ചിയത്ത് ഇതുവരെ ഇടതുപക്ഷ സ്ഥാനാര്‍ഥികളാണ് പതിവായി ജയിക്കാറുള്ളത്. കമ്മ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും നാട്ടില്‍ യു ഡി എഫിനെ വിജയിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന പ്രതിജ്ഞയുമായാണ്‌സിപിഎമ്മും പടയൊരുക്കത്തിന് ഇറങ്ങിയിരിക്കുന്നത്.

വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ ആര്‍എംപിയും സോഷ്യലിസ്റ്റുകളും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ കടത്തനാടിന്റെ കളരിയില്‍ ഓരോ ചുവടിലും ആവേശം. ചുരികയില്‍ ഇരുമ്പാണി തട്ടി മുളയാണി വയ്ക്കുന്ന ചതിയന്‍ ചന്തു വന്നില്ലെങ്കില്‍ ഇത്തവണ ഉണ്ണിയാര്‍ച്ചയ്ക്ക് നിയമസഭയിലെത്താം എന്ന് യു ഡി എഫ് ക്യാമ്പുകള്‍ പറയുന്നു. ഓരോ ചുവടുംഉദ്യോഗം നിറഞ്ഞ മത്സരക്കളരിയില്‍ കടുത്ത ചൂടിനൊപ്പം പ്രവചനാതീതമായ രീതിയില്‍ മത്സര ചൂടും കനക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.