കൊച്ചി: കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാവുക എന്നതാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അതിനു കുറച്ച് കൂടെ സമയം വേണ്ടി വരും. എന്നാലും അതിനു വേണ്ടി ശ്രമം തുടരും. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസത്തിലാണ്. എറണാകുളം, കോട്ടയം മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പര്യടനം.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്ന് രാഹുല്‍ പരിഹസിച്ചു. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പരോക്ഷ മറുപടി നല്‍കി. രാഹുലിനെ മറ്റ് നാട്ടുകാര്‍ വിളിക്കുന്ന ചില പേരുകള്‍ ഉണ്ട്. താന്‍ അതിന് പുറപ്പെടുന്നില്ലെന്നാണ് മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.