ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതടങ്ങുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.
കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കുന്നതിലും കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാര്‍ഡ് തലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം. സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവൂ.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തരുതെന്നു മാർഗ നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നതോ സാധനസാമഗ്രികള്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല. കോവിഡ് മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.