ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ അബുദാബി

ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ അബുദാബി

അബുദാബി: ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ അബുദാബി. ഈ വർഷം അവസാനത്തോടെ മനുഷ്യ ഇടപെടലുകളൊന്നുമില്ലാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിയുന്ന കാറുകള്‍ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും കാറുകള്‍ പ്രവർത്തിക്കുക. പരീക്ഷണ ഘട്ടത്തില്‍ യാത്ര തികച്ചും സൗജന്യമായിരിക്കും. രണ്ട്  ഘട്ടങ്ങളിലായിട്ടായിരിക്കും പദ്ധതി യഥാ‍ർത്ഥ്യമാക്കുക.

യാസ് ഐലന്റില്‍ നിന്ന് പ്രദേശത്തെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഫിസുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ആളുകളെ കൊണ്ടുപോവുകയും തിരിച്ചെടുക്കുകയും ചെയ്യുന്നതായിരിക്കും ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

പരീക്ഷണ ഘട്ടമായതിനാല്‍, സുരക്ഷ ഉറപ്പിക്കുന്നതിനായി ഡ്രൈവിംഗ് സീറ്റില്‍ സുരക്ഷാ ഓഫിസര്‍ ഉണ്ടാകും. പരീക്ഷണ ഘട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ബയാനാത്ത് എന്ന കമ്പനിയുമായാണ് അബുദാബി മുനിസിപ്പാലിറ്റി- ഗതാഗത വകുപ്പ് കരാറൊപ്പിട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.