ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.
1971 ഡിസംബർ ഒൻപത് മുതല്‍ യുഎഇ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. സർക്കാരിന്റെ സാമ്പത്തിക നയ രൂപീകരണത്തില്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റി, അല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് അലൂമിനിയം, ദുബായ് നാച്ചുറല്‍ ഗ്യാസ് കമ്പനി, ദുബായ് വേള്‍ഡ് ട്രേഡ് സെന്റർ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ ഇദ്ദേഹം ശ്രദ്ധേയമായ സ്ഥാനം വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.