തുടര്‍ച്ചയായ വിമര്‍ശനത്തില്‍ പൊതുസമൂഹത്തിന് സംശയമുണ്ട്: എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

 തുടര്‍ച്ചയായ വിമര്‍ശനത്തില്‍  പൊതുസമൂഹത്തിന് സംശയമുണ്ട്:  എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍എസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്‌നങ്ങളില്ല. എന്നാല്‍ എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനത്തില്‍ പൊതുസമൂഹത്തിന് സംശയമുണ്ട്. നാട്ടില്‍ അങ്ങനെ ഒരു പ്രത്യേക പ്രതികരണം ഉണ്ടെന്നത് സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.കെ ശൈലജയും രംഗത്തെത്തി. നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ട് ഇടതുപക്ഷത്തെ കുറ്റംപറയുന്നത് ശരിയല്ല. ഇടതുപക്ഷത്തെ ഇകഴ്ത്തുന്നത് എന്‍എസ്എസ് ചെയ്യാന്‍ പാടില്ലാത്തതാണ്. ശബരിമല പ്രശ്‌നത്തില്‍ ശോഭ സുരേന്ദ്രന്‍ വിശ്വാസികളെ വഞ്ചിക്കുകയാണ്. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പൂതന പരാമര്‍ശമെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം, എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. സാമുദായിക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട് ഏതെങ്കിലുമൊരു മുന്നണിക്കാണ് പിന്തുണയെന്ന് എന്‍എസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ബേബി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.