ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല; ഇ.ഡിയുടെ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല; ഇ.ഡിയുടെ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡി ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. അത് വരെ തുടര്‍നടപടി പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

മറുപടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്ന് സര്‍ക്കാരും കോടതിയില്‍ നിലപാടറിയിച്ചു. മറുപടി നല്‍കാന്‍ തിങ്കളാഴ്ച വരെ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിക്കൊപ്പം സ്വപ്നയുടെ മൊഴി മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത് എന്തിനെന്ന് കോടതി ഇ.ഡിയോട് ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചുള്ള ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ആണ് സ്വപ്ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ അല്ല ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. രണ്ട് വനിത പൊലീസുകാരുടെ മൊഴിയിലാണ് കേസ് എടുത്തത്. എന്നാല്‍ സ്വപ്ന സുരേഷിനൊപ്പോം ഇവര്‍ ഉണ്ടായില്ലെന്ന് ഇ.ഡി പറയുന്നു.

വനിത പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍ സ്വപ്ന മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് സ്വപ്ന പറഞ്ഞു എന്നല്ല എഫ്‌ഐആര്‍. ഒപ്പം ഉണ്ടായിരുന്ന വനിത പൊലീസുകാര്‍ പറഞ്ഞു എന്നാണ് എഫ്‌ഐആര്‍. സമ്മര്‍ദ്ദം ചെലുത്തി എന്ന് പറയപ്പെടുന്ന തീയതി കഴിഞ്ഞ് നാലു മാസം കഴിഞ്ഞാണ് കേസ് എടുത്തത്. സ്വപ്നയെ ഇതുവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ല. എന്നിങ്ങനെയാണ് ഇ.ഡി കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.