തിരുവനന്തപുരം: ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുമെന്ന് എന്‍ഡിഎ പ്രകടന പത്രിക. സംസ്ഥാനത്തെ ഭീകരവാദ വിമുക്തമാക്കും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കും. കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കും. ശബരിമല വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രകാശനം ചെയ്ത പ്രകടന പത്രികയില്‍ പറയുന്നു. 'പുതിയ കേരളം മോദിക്കൊപ്പം' എന്നാണ് പ്രചാരണ മുദ്രാവാക്യം.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കും. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആറ് സൗജന്യ സിലിണ്ടര്‍ നല്‍കും. മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനമുറപ്പാക്കും. സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷി രാഷ്ട്രീയ മുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ കൊണ്ടുവരും.
ഭൂരഹിതരായ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കും. പട്ടിണിരഹിത കേരളം പ്രാവര്‍ത്തികമാക്കും. മുതല്‍ മുടക്കുന്നവര്‍ക്ക് ന്യായമായ ലാഭം ഉറപ്പാക്കും. ബിപിഎല്‍ വിഭാഗത്തിലെ കിടപ്പു രോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ പ്രകാശ് ജാവദേക്കര്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സിപിഎമ്മിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് പോലെയാണ്. കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പോലെയുമാണ്.
സിപിഎം നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങള്‍ ബംഗാളില്‍ കാണുന്നതുപോലെ മോശമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് ആധിപത്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഹൈജാക്ക് ചെയ്യരുതെന്നും ജാവദേക്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.