കിഫ്ബിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

 കിഫ്ബിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

തിരുവനന്തപുരം: കിഫ്ബിയില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി നോട്ടീസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പരിശോധന.

അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. കരാറുകാര്‍ക്ക് പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കണം. ഓരോ പദ്ധതിക്കും എത്ര നികുതി നല്‍കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും അറിയിക്കാന്‍ ഇന്‍കം ടാക്‌സ് അഡിഷണല്‍ കമ്മീഷണര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് നിലിപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയും കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

ആദായ നികുതി വകുപ്പ് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു. മറുപടി നല്‍കാനാവാത്ത ഒരു കാര്യവും കിഫ്ബിയുമായി ബന്ധപ്പെട്ട് ഇല്ലെന്നും ഐസക് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.