ഇത്തവണ തൃശൂര്‍ എടുക്കുന്നില്ല; ജനങ്ങള്‍ ഇങ്ങ് തരുമെന്ന് സുരേഷ് ഗോപി

ഇത്തവണ തൃശൂര്‍ എടുക്കുന്നില്ല; ജനങ്ങള്‍ ഇങ്ങ് തരുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നടന്‍ സുരേഷ് ഗോപി. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി വടക്കുംനാഥനില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി സജീവമാകുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞത്. എന്നാല്‍ ഇക്കുറി, തൃശൂര്‍ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

തന്നാല്‍ ജനങ്ങള്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല. അത് ഉറപ്പു നല്‍കുകയാണ്. വടക്കുംനാഥന്റെ മുന്നില്‍ നിന്നും പറയുന്നു, തൃശൂരില്‍ ഇതുക്കും മേലെ എന്താണോ അതിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും. വിജയം ജനങ്ങള്‍ തരട്ടെ. തൃശൂരിന് ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.