കോഴിക്കോട്: വടകരയില്‍ എടിഎം തട്ടിപ്പ്. തട്ടിപ്പിന് ഇരയായ 11 പേര്‍ വടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 1,85,000 രൂപ ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണക്ക് 20,000 രൂപയാണ് നഷ്ടമായത്. 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ പിന്‍വലിക്കുകയായിരുന്നു. അപര്‍ണ്ണയുടെ സ്‌കോളര്‍ഷിപ്പ് തുകയാണ് ഇങ്ങനെ തട്ടിയെടുത്തത്. വടകര പുതിയാപ്പ് മലയില്‍ തോമസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് 40,000 രൂപ. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് തട്ടിപ്പും നടന്നത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരുടെയും പണം നഷ്ടപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.