• Wed Mar 26 2025

ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. 1964 ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

സര്‍വ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയില്‍ നിര്‍മാണ നിരോധനം ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. അതേസമയം ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ നിയമസഭ തെരെഞ്ഞെടുപ്പില്‍ വിഷയം പ്രധാന പ്രചാരണം ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.