കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം: വിശദമായ അന്വേഷണം തുടങ്ങിയെന്ന് റെയില്‍വെ പൊലീസ്

കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം: വിശദമായ അന്വേഷണം തുടങ്ങിയെന്ന് റെയില്‍വെ പൊലീസ്

ന്യുഡല്‍ഹി: കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് റെയില്‍വെ പൊലീസ്. റെയില്‍വെ പൊലീസ് ലക്നൗ റേഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. അതിക്രമത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും റെയില്‍വെ പൊലീസ് വ്യക്തമാക്കി.

മതം മാറ്റത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് അതിക്രമത്തിന് ആദ്യം മുതിര്‍ന്നത്. കന്യാസ്ത്രീകള്‍ യാത്ര ചെയ്ത ട്രെയിനില്‍ തൊട്ടടുത്ത ബോഗിയിലുണ്ടായിരുന്ന എബിവിപി നേതാവ് അജയ് ശങ്കര്‍ തിവാരിയാണ് ആക്രമണത്തിന് മുന്നില്‍ ഉണ്ടായിരുന്നത്. ഝാന്‍സിയിലെ വിഎച്ച്പി നേതാവായിട്ടുള്ള അഞ്ചല്‍ അര്‍ജരിയ്യയെ ഇയാള്‍ ഇക്കാര്യം ഫോണില്‍ വിളിച്ചുപറയുന്നു. ഇയാളാണ് പിന്നീട് പൊലീസിനെ ഇക്കാര്യം അറിയിക്കുന്നത്.

ഇവരാണ് നിലവില്‍ റെയില്‍വെ പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പൂര്‍ത്തിയാക്കാനാണ് റെയില്‍വെ പൊലീസിന്റെ നീക്കം. പൊലീസ് ഇന്ന് തന്നെ ഝാന്‍സിയിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.