പുതുച്ചേരി തെരഞ്ഞെടുപ്പ് മാറ്റി വെക്കാനാകുമോ?.. തെരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി

പുതുച്ചേരി തെരഞ്ഞെടുപ്പ് മാറ്റി വെക്കാനാകുമോ?.. തെരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഏപ്രില്‍ ആറിന് നിശ്ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി.

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തില്‍ വോട്ടര്‍മാരെ ബന്ധിപ്പിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകള്‍ അയക്കുകയും ചെയ്തുവെന്നാണ് പരാതി.

തിരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റിവെക്കാനാവില്ലെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയത്തില്‍ അന്വേഷണം നടത്താനും പൂര്‍ണമായ റിപ്പോര്‍ട്ട് മാര്‍ച്ച് 30 ന് മുമ്പ് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.