കന്യാസ്ത്രീകള്‍ക്ക് നേരെ അക്രമം: തിരുഹൃദയ സഭ പരാതി നല്‍കി; അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്ന് ഡി.എസ്.പി

കന്യാസ്ത്രീകള്‍ക്ക് നേരെ അക്രമം: തിരുഹൃദയ സഭ പരാതി നല്‍കി; അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്ന് ഡി.എസ്.പി

ഝാന്‍സി: ഡല്‍ഹിയില്‍ നിന്ന് ഒഡിഷയിലേക്കുള്ള യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ തിരുഹൃദയ സഭ പരാതി നല്‍കി. ഝാന്‍സി റെയില്‍വേ പൊലീസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. കന്യാസ്ത്രീകളുടെ മൊഴി റെയില്‍വേ പൊലീസ് രേഖപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തത്തിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റെയില്‍വേ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് തിരുഹൃദയസഭ പരാതി നല്‍കിയത്. അക്രമത്തിനിരയായ കന്യാസ്ത്രീകളുടെ മൊഴി റെയില്‍വേ പൊലീസ് എസ്എസ്പി നേരിട്ട് രേഖപ്പെടുത്തി. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡല്‍ഹിയിലും ഒഡീഷയിലുമുള്ള നാല് കന്യാസ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയത്.

സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് റെയില്‍വേ പൊലീസ് ഡിഎസ്പി നയിം ഖാന്‍ മന്‍സൂരി അറിയിച്ചു. അന്വേഷണം നടത്തിവരികയാണ്. വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡിഎസ്പി അറിയിച്ചു. അതേസമയം, സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷക സിസ്റ്റര്‍ ജെസി കുര്യനും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.