കോവിഡ് നിരക്ക് കുതിച്ചുയരുന്നു; അറുപതിനായിരത്തിലധികം പുതിയ കേസുകള്‍

കോവിഡ് നിരക്ക് കുതിച്ചുയരുന്നു; അറുപതിനായിരത്തിലധികം പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ധനവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 62,336 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 160 ദിവസങ്ങള്‍ക്കിടെ ഇതാദ്യമായാണ് കോവിഡ് കേസുകള്‍ 60,000 കടക്കുന്നത്.

മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതാണ് രാജ്യത്തെ കണക്കുകളിലും പ്രതിഫലിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ്​ രോഗികളുടെ ആകെ എണ്ണം 1.19 കോടിയായി ഉയര്‍ന്നു.

4,52,647 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 291 പേര്‍ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 1,61,240 മരണമാണ്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തത്​. 30,386 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ്​ ഇന്ത്യയില്‍ ആദ്യമായി കോവിഡ്​ സ്ഥിരീകരിച്ചത്​.

മഹാരാഷ്​ട്രയിലാണ്​ രാജ്യത്ത്​ കോവിഡ്​ രോഗികളില്‍ ഭൂരിപക്ഷവും. ഏകദേശം 30,000ത്തോളം പേര്‍ക്ക്​ മഹാരാഷ്​ട്രയില്‍ പ്രതിദിനം കോവിഡ്​ സ്ഥിരീകരിക്കുന്നുണ്ട്​. ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത്​ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.