മരം മുറി കേസ്: കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

മരം മുറി കേസ്: കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വയനാട്:വയനാട് മുട്ടില്‍ മരംമുറി കേസില്‍ 34 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയില്‍ നിന്നും വീട്ടി മരങ്ങള്‍ മുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്റ്റിന്‍ കര്‍ഷകരില്‍ നിന്ന് മരങ്ങള്‍ വാങ്ങിയത്.

വാഴവറ്റ , ആവലാട്ടു കുന്ന് , കരിങ്കണ്ണിക്കുന്ന് , തുടങ്ങിയ പ്രദേശങ്ങളിലെ 34 കര്‍ഷകരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഇവരുടെ പേരിലുള്ള കാര്‍ഷിക ഭൂമിയിലുള്ള മരങ്ങളാണ് മുറിച്ചത്. വനം, റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരംമുറി നടത്തിയത്. കര്‍ഷകര്‍ക്ക് കൃഷി ഭൂമിയിലെ മരം മുറിക്കാമെന്ന് കാണിച്ച് 2020 ഒക്ടോബര്‍ 24ന് ഇറങ്ങിയ, ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരങ്ങള്‍ മുറിച്ചത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഭൂസംരക്ഷണ നിയമം അനുസരിച്ചുള്ള കേസുകളും പിഴയും കര്‍ഷകരുടെ മേല്‍ ചുമത്താന്‍ സാധ്യതയുണ്ട്.

കര്‍ഷകരില്‍ നിന്നും മരംമുറിച്ച് വില്‍പന നടത്താന്‍ കരാറുണ്ടാക്കിയ വാഴവറ്റ സ്വദേശി റോജി അഗസ്റ്റിന്‍ എല്ലാ കേസിലും പ്രതിയാണ്. ഇയാളുടെ സഹോദരന്‍ ആന്റോ അഗസ്റ്റിനും പ്രതിയാണ്. എല്ലാ രേഖകളുമുണ്ടെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്തിയാണ് മരംമുറിച്ച് വില്‍പന നടത്താന്‍ ശ്രമിച്ചതെന്ന് വനംവകുപ്പ് പറയുന്നു. ഫെബ്രുവരിയില്‍ 14 കര്‍ഷകര്‍ മരം കടത്താന്‍ പാസുകള്‍ക്കായി അനുമതി തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പാസുകള്‍ക്ക് അനുമതി നിഷേധിച്ചതോടെ രാത്രിയില്‍ കടത്താന്‍ ശ്രമിച്ച രണ്ട് ലോഡ് മരം എറണാകുളത്ത് വച്ച് വനംവകുപ്പ് പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.