ആഴക്കടലില്‍ 500 കോടി മുടക്കാനെത്തിയ ഇഎംസിസി ഉടമയുടെ ആസ്തി വെറും 10,000 രൂപ മാത്രം

ആഴക്കടലില്‍ 500 കോടി മുടക്കാനെത്തിയ ഇഎംസിസി ഉടമയുടെ ആസ്തി വെറും 10,000 രൂപ മാത്രം

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ ഇഎംസിസി കമ്പനി ഉടമ ഷിജു എം.വര്‍ഗീസിന് 10,000 രൂപ മാത്രമാണ് ആസ്തിയെന്ന് സത്യവാങ്മൂലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മത്സരിക്കുന്ന ഷിജു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കൈയിലുള്ള 10,000 രൂപ ഒഴികെ ഇന്ത്യയില്‍ മറ്റു സ്വത്തുവകകളൊന്നും ഇല്ലെന്നാണ് ഷിജു കാണിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരില്‍ വിദേശത്തും സ്വദേശത്തുമുള്ള സ്വത്തുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ കരാറുമായി എത്തിയ ആളുടെ ആസ്തി വിവരം സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

എന്നാല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ ഒരു കളവുമില്ല. തനിക്ക് 10,000 രൂപയുടെ ആസ്തിയേ ഉള്ളൂവെന്നാണ് ഷിജു എം വര്‍ഗീസിന്റെ പതികരണം. തനിക്ക് വിദേശത്ത് സ്വത്തില്ല. ഇഎംസിസിയില്‍ 13 ഓളം കമ്പനികളുണ്ട്. ഇതില്‍ ചില കമ്പനികള്‍ തനിക്ക് 100 ശതമാനം ഷെയറുണ്ട്. ചിലത് പാര്‍ട്ണര്‍ഷിപ്പാണെന്നും ഷിജു പറയുന്നു.

അതേ സമയം കമ്പനിയില്‍ നിന്ന് എത്ര വരുമാനമുണ്ടെന്ന ചോദ്യത്തിന്, അത്ര ആഴത്തിലുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലെ കാര്യം മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നുമാണ് ഷിജു വര്‍ഗീസ് പ്രതികരിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.