ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് (47) കോവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മറ്റ് ശാരീരിക വിഷമതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്നും കോവിഡ് നെഗറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്ക് സഹായം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സച്ചിൻ നന്ദി അറിയിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.