ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഇന്ത്യയ്ക്കിത് 'ട്രിപ്പിള്‍' നേട്ടം

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഇന്ത്യയ്ക്കിത് 'ട്രിപ്പിള്‍' നേട്ടം

പൂനെ: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. 7 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്രിപ്പിള്‍ നേട്ടം ഇന്ത്യ സ്വന്തമാക്കി.

സാംകരനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 83 പന്തില്‍ നിന്നും 95 റണ്‍സ് നേടി പുറത്താകാതെ നിന്നും. ഇന്ത്യയെ ഉയര്‍ത്തിയ 329 റണ്‍സ് മറികടക്കാന്‍ സാംകരന്‍ അവസാന പന്തുവരെ പോരാടിയെങ്കിലും വിജയം നേടാനായില്ല. ഡേവിഡ് മലാന്‍ അര്‍ധ സെഞ്ച്വുറി നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനിറക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ 250 കടത്തിയത്. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 62 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ച് ഫോറും അടക്കം 78 റണ്‍സ് എടുത്ത ഋഷഭ് പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.