സേലം: രാജ്യത്തെ പ്രതിപക്ഷ നിരയുടെ നേതാവായി ഉയര്‍ന്നു വരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്റ്റാലിന്‍ രാഹുലിനോട് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
'കേന്ദ്രത്തിലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഐക്യ പോരാട്ടം നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവാകണം' രാഹുലിനോട് സ്റ്റാലിന്‍ പറഞ്ഞു. എനിക്ക് രാഹുല്‍ ഗാന്ധിയോട് ഒരു എളിയ അഭ്യര്‍ത്ഥന നടത്താനുണ്ട്. ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ രക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്.'-സ്റ്റാലിന്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പോ നിയമസഭ തെരഞ്ഞെടുപ്പോ, എന്തുമാകട്ടെ. തമിഴ്നാട്ടിലെ മതേതര സഖ്യം എപ്പോഴും ബിജെപിയെ ശക്തമായി ചെറുക്കുന്നുണ്ട്. ഇപ്പോഴും അതാണ് ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ആദ്യം തമിഴ്നാട്ടില്‍ നിന്നും പിന്നീട് ഡല്‍ഹിയില്‍ നിന്നും പുറത്താക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്നാട്ടിലെ ഒരാള്‍ക്കും അമിത് ഷായുടെയും മോഹന്‍ ഭാഗവതിന്റെയും കാല് തൊട്ടു വന്ദിക്കുന്നത് ഇഷ്ടമല്ല. എന്നാല്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി അമിത് ഷായ്ക്കും ആര്‍എസ്എസിനും വിധേയനായി പോയതെന്നും രാഹുല്‍ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.