തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ഇതിനായി ഹോള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.
ഹോൾടിക്കറ്റുകൾ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ടായിരിക്കും വിദ്യാർഥികൾക്ക് വിതരണം ചെയ്യുക. അതേസമയം, ഏപ്രില്‍ എട്ടിന് തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും ജില്ലകളില്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസുകളിൽ എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനമെങ്കിലും പഠനനിലവാരം അളക്കാനുള്ള വർക്ക് ഷീറ്റുകളുടെ വിതരണവും തുടങ്ങി. രക്ഷിതാക്കൾ സ്കൂളുകളിൽ നിന്ന് വർക്ക്ഷീറ്റുകൾ വാങ്ങി പൂരിപ്പിച്ചു നൽകേണ്ടിവരും. ഇക്കാര്യത്തിലുള്ള വിശദമായ മാർരേഖ ഉടൻ പ്രസിദ്ധീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.