മുന്നാക്ക സാമ്പത്തിക സംവരണ പട്ടിക - പ്രമുഖ പത്രത്തിൽ വന്ന വാർത്ത വ്യാജം : മുഖ്യമന്ത്രി

മുന്നാക്ക സാമ്പത്തിക സംവരണ പട്ടിക - പ്രമുഖ പത്രത്തിൽ വന്ന വാർത്ത വ്യാജം : മുഖ്യമന്ത്രി

കൊച്ചി : മുന്നാക്ക സാമ്പത്തിക സംവരണം  സംബന്ധിച്ച് സർക്കാർ പുറത്തിറക്കി എന്ന് പറയപ്പെടുന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ പ്രമുഖ പത്രം വ്യാജ വാർത്തയാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിവിധ ക്രൈസ്തവ സംഘടനകൾ ഈ വാർത്തയുടെ ചുവടുപിടിച്ച് സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു . മുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇപ്രകാരം പറയുന്നു.

സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS) വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സർവീസിലും 10% സംവരണം സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്. സംവരണേതര സമുദായങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൻ എസ് എസ് നൽകിയ ഹർജിയിൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം ഒരു മാസത്തിനുള്ളിൽ സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണ്. സാഹചര്യം ഇതായിരിക്കെ ഒരു പ്രമുഖ പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന ഒരു വ്യാജ വാർത്ത തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

സർക്കാർ നിലവിൽ സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. കോടതി നിർദ്ദേശാനുസരണം EWS സംവരണത്തിന് അർഹരായ സമുദായങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് നേരത്തെ തന്നെ തുടങ്ങിയ നടപടികളുടെ തുടർച്ചയാണ്. ഈ ലിസ്റ്റിൽ EWS സംവരണത്തിന് അർഹരായ ഏതെങ്കിലും വിഭാഗം ഒഴിച്ച് നിർത്തപ്പെടും എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. സമൂഹത്തിൽ സംശയങ്ങൾ വളർത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിൽ. ലിസ്റ്റ് വരുമ്പോൾ ഈ ആശങ്കകൾ എല്ലാം ആസ്ഥാനത്തായിരുന്നു എന്ന് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് മനസ്സിലാകും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.