രാജ്യസഭ തെരഞ്ഞെടുപ്പ് : ആദ്യ നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഹര്‍ജികള്‍ ഏപ്രില്‍ ഏഴിന് പരിഗണിക്കും

രാജ്യസഭ തെരഞ്ഞെടുപ്പ് : ആദ്യ നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഹര്‍ജികള്‍ ഏപ്രില്‍ ഏഴിന് പരിഗണിക്കും

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തങ്ങളുടെ നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞ കമ്മീഷന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കോടതിയെ അറിയിച്ചു.

നിയമസഭാ കാലാവധി തീരും മുന്‍പ് തെരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു കമ്മീഷന്‍ ആദ്യം സ്വീകരിച്ച നിലപാട്. അതിന് ശേഷമാണ് നിലപാട് ഇപ്പോള്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും തിങ്കളാഴ്ച അറിയിക്കാം എന്നും കമ്മീഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ തീരുമാനം. പിന്നീട് ഇത് മാറ്റിവച്ചു. ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎമ്മും കോടതിയെ സമീപിച്ചു. ഏപ്രില്‍ 21ന് മൂന്ന് അംഗങ്ങളുടെ കാലാവധി തീരുകയാണ് അതിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

ഇതോടെ പ്രശ്നത്തില്‍ രേഖാമൂലമുളള അഭിപ്രായം കോടതി കമ്മീഷനോട് തേടി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കുറച്ച് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യത്തോടെയാണ് തിങ്കളാഴ്ചത്തേക്ക് കേസ് പരിഗണിക്കണം എന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്. കേസില്‍ ഹര്‍ജികള്‍ ഏപ്രില്‍ ഏഴിലേക്ക് മാറ്റിയതായി കോടതി അറിയിച്ചു,



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.