മസ്കറ്റ്: ഒമാനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് വിദേശികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 83 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗും 15 കിലോഗ്രാം മോര്‍ഫിനുമാണ് മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേ പോലീസ് പിടിച്ചെടുത്തത്. ലഹരി വിരുദ്ധ വിഭാഗം കോസ്റ്റ് ഗാര്‍ഡ് എന്നിവയുമായി ചേര്‍ന്ന് സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇവരെ പിടികൂടിയത്.
മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം പ്രതികളെ പിടികൂടി. അഞ്ച് പേര്‍ക്കുമെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും പൊലീസ് പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.