ആശുപത്രികള്‍ക്ക് ഏകീകൃത സംവിധാനമൊരുക്കി യുഎഇ

ആശുപത്രികള്‍ക്ക് ഏകീകൃത സംവിധാനമൊരുക്കി യുഎഇ

അബുദാബി: യുഎഇയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ മുന്‍ ചികിത്സാ വിവരങ്ങള്‍ ലഭ്യമാകുന്ന ഏകീകൃത സംവിധാനം നിലവില്‍ വന്നു. റിയാതി എന്ന ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ആരോഗ്യ പ്രതിരോധമന്ത്രാലമാണ് പുതിയ സംവിധാനമൊരുക്കുന്നത്. രോഗിയുടെ ചികിത്സാ വിവരങ്ങള്‍ റിയാതില്‍ രേഖപ്പെടുത്തും. എല്ലാ ആശുപത്രികളിലും ഇത് സാധ്യമാണ്. ഏത് ആശുപത്രിയില്‍ ചികിത്സതേടിയാലും നേരത്തെയുളള ചികിത്സാ വിവരങ്ങള്‍ എല്ലാം ലഭ്യമാകുമെന്നുളളത് വിദഗ്ധ ചികിത്സലഭ്യമാക്കാന്‍ സഹായകരമാകും.
ഏറ്റവും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എ.ഇ. വിഷൻ 2021-ന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.