പ്രളയ ഫണ്ടില്‍ സിപിഎം 15 കോടി പറ്റിച്ചു; മത്സ്യസമ്പത്ത് തീറെഴുതാന്‍ സര്‍ക്കാര്‍ ശ്രമിച്ചു: രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

 പ്രളയ ഫണ്ടില്‍ സിപിഎം 15 കോടി പറ്റിച്ചു; മത്സ്യസമ്പത്ത് തീറെഴുതാന്‍ സര്‍ക്കാര്‍ ശ്രമിച്ചു: രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കൊച്ചി: മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാര്‍ വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചെന്നും പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറുന്നത് അക്രമവും സ്വജനപക്ഷപാതവുമാണ്.

തൊഴില്‍ അവസരങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നല്‍കുന്ന സര്‍ക്കാരാണിത്. പ്രളയ സഹായത്തിലും സര്‍ക്കാര്‍ വിവേചനം കാണിച്ചു. പുറത്തുവരുന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടില്‍ 15 കോടി രൂപ സിപിഎം പറ്റിച്ചുവെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.

കേരളവുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് പറഞ്ഞ പ്രിയങ്ക കേരളത്തില്‍ നിന്നുള്ളവര്‍ ആയിരുന്നു എന്റെ അധ്യാപകരെന്നും അവരില്‍ നിന്നും താന്‍ കേരളത്തെ മനസിലാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൈപ്പമംഗലം യുഡിഫ് സ്ഥാനാര്‍ഥി ശോഭ സുബിന്‍ അമ്മയുടെ പേര് തന്റെയാക്കിയത് സ്ത്രീകളോടുള്ള ബഹുമാനത്തിന്റെ സൂചനയാണ്.

ഈ ജനതയെ ബഹുമാനിക്കുന്നതിനാല്‍ ജാതിയുടെ മതത്തിന്റെയും പേരില്‍ വിഭജിച്ചു സംസാരിക്കുന്നില്ല. വിഭജിപ്പിക്കുന്ന ഒന്നിനെക്കുറിച്ചും കോണ്‍ഗ്രസ് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.