ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവ് മറിയാമ്മ വര്‍ക്കി അന്തരിച്ചു

ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവ് മറിയാമ്മ വര്‍ക്കി അന്തരിച്ചു

ദുബായ്: ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവ് പത്തനംതിട്ട റാന്നി സ്വദേശി മറിയാമ്മ വര്‍ക്കി (90) അന്തരിച്ചു. ഏറെ നാളായി കിടപ്പിലായിരുന്ന അവർ രാവിലെയാണ് മരണപ്പെട്ടതെന്ന് ജെംസ് ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് ആദ്യകാലത്ത് ദുബായിലേക്ക് പോവുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‍ത വനിതകളിലൊരാളാണ് മറിയാമ്മ വര്‍ക്കി. ദുബായിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തില്‍ അധ്യാപികയായിരുന്നു.

ഭര്‍ത്താവ് കെ.എസ് വര്‍ക്കിയോടൊപ്പം യു.എ.ഇയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ പരിവർത്തനം കൊണ്ടുവന്നവരിൽ ഒരാളായിരുന്നു മറിയാമ്മ. അവരുടെ മുൻ വിദ്യാർത്ഥികളിൽ ദുബായിലെ രാജകുടുംബാംഗങ്ങളും ഉൾപ്പെടുന്നു.

1959ലാണ് ഭര്‍ത്താവ് കെ.എസ് വര്‍ക്കിയോടൊപ്പം ദുബായിലെത്തിയത്.1968ല്‍ ഇരുവരും ചേര്‍ന്ന് ദുബായില്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‍കൂള്‍ ആരംഭിച്ചു. ദുബായിലെ ആദ്യ സ്വകാര്യ വിദ്യാലയമായിരുന്നു അത്. മകന്‍ സണ്ണി വര്‍ക്കി 2000ല്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അന്‍പതിലധികം സ്‍കൂളുകളാണുള്ളത്.  യുഎഇയിലെ വിദ്യഭ്യാസ രംഗത്ത് ഏറെ പ്രശസ്‍തയായിരുന്ന മറിയാമ്മ വര്‍ക്കി രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.